Advertisement

‘അനന്തരം’: മഹാരോഗങ്ങളോട് പൊരുതുന്നവര്‍ക്ക് നേരേ നീട്ടാം ഒരു സഹായഹസ്തം

July 14, 2019
3 minutes Read

ഫ്ളവേഴ്സ് ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയതിന് പിന്നാലെ ഫഌവഴ്‌സ് വീണ്ടും ചരിത്രം എഴുതുന്നു. ‘അനന്തരം’ എന്ന പരിപാടിയിലൂടെ. ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഇന്ന് പത്ത് മണിക്കൂര്‍ നീളുന്ന തത്സമയ ടിവി കാഴ്ച ഒരുക്കുകയാണ് ഫ്ളവേഴ്സ് ടിവി. രാവിലെ ഒമ്പത് മണിക്ക് പരിപാടിക്ക് തുടക്കമായി.

മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം.

നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്‌ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ വൈകാരിക കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

ലോകമെമ്പാടുമുള്ള നിരവധി മലയാളികളോണ് സഹായഹസ്തവുമായി അനന്തരം പരിപാടിയിലൂടെ രംഗത്തെത്തിയത്. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പരിപാടിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുകയാണ്. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.

അനന്തരത്തില്‍ ഇന്ന് :
*നിഷ സ്‌നേഹക്കൂട്, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ മുതല്‍ എല്ലാ ദിവസവും 800 പേര്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം.
*നിലമ്പൂര്‍ ചുങ്കത്തറ പ്രദീപ് ബാബു കുഞ്ഞുമോന് വീല്‍ ചെയര്‍ നല്‍കി.
*വൈഷ്ണവി & അന്‍സിദ ട്രാന്‍സ്‌പോര്‍ട്‌സ്, എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ഐസുലേഷന്‍ വാര്‍ഡിലുള്ള 27 രോഗികള്‍ക്ക് എയര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്, തലയിണകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ സൗജന്യമായി നല്‍കി.
*ആശയ്ക്ക് വൃക്ക നല്‍കാന്‍ തയ്യാറായി ഓച്ചിറയില്‍നിന്നും ബിജു.
*സഞ്ജയ്‌യുടെ ചികിത്സാഫണ്ടിലേക്ക് ബോബ്‌സ് ക്രെയിന്‍, ദുബായ് & അബുദാബി, 50000 രൂപ നല്‍കും.
*സഞ്ജയ്‌യുടെ ചികിത്സ ചിലവ് പൂര്‍ണമായും ഏറ്റെടുത്ത് ഒരു പ്രമുഖ വ്യവസായി (അദ്ദേഹം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല).
*അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് തങ്കച്ചന്‍ എറണാകുളം 1 ലക്ഷം രൂപ നല്‍കി.
*അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് ലൈല സലിം 31-ാം മൈല്‍ 2000 രൂപ നല്‍കി.
*ചങ്ങനാശ്ശേരി ജംഗ്ഷന്‍ ടീം ചെത്തിപ്പുഴ രക്ഷാഭവനിലുള്ള 40 അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി.
*അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് സജിത കുമരകം 10000 രൂപ നല്‍കി.
*അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് ഓമനക്കുട്ടന്‍ തിരുവല്ല 2000 രൂപ നല്‍കി.
*സന്ദീപ് ചെറിയാന്‍ ചികിത്സാ സഹായ സമിതിയില്‍ നിന്നും സ്വരൂപിച്ച 300000 രൂപ ശ്രീജയുടെ ചികിത്സാ ചിലവിന് നല്‍കും കൂടാതെ അനയ്‌മോന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 10000 രൂപയും നല്‍കും.
*ശ്രീജയ്ക്ക് വേണ്ടി വൃക്ക നല്‍കാന്‍ തയ്യാറായി എറണാകുളത്തു നിന്നും സന്തോഷ് കുമാര്‍.
*അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് കോട്ടയത്തു നിന്നും സിന്ധു 3000 രൂപ നല്‍കി.
*ശ്രീജയ്ക്ക് വീടുനിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായി അനോയ്‌മോന്‍ മെമ്മോറിയല്‍ ട്രസ്റ്റ്.
*ശ്രീജയ്ക്ക് വീടുവെയ്ക്കാന്‍ 5 സെന്റ് സ്ഥലം നല്‍കാന്‍ തയ്യാറായി അപ്പക്കുഞ്ഞി ആലടുക്കത്തുനിന്നും.
*കൃപാ ദേവന്‍, വണ്ടാനം അമ്പലപ്പുഴ സ്വദേശി അപ്പുവിന് വീല്‍ചെയര്‍ സൗജന്യമായി നല്‍കി.
*അനന്തരത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേയ്ക്ക് റെജി തിരുവനന്തപുരം 5000 രൂപ നല്‍കി.
*മെഹര്‍ഖാന്‍ ഓച്ചിറ, മനോജ് & ജാന്‍വി മനോജ് ചങ്ങന്‍കുളങ്ങര വാട്ടര്‍ബെഡും, എയര്‍ബെഡും 8 നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യമായി നല്‍കി.
*ആശയ്ക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് സുഭാഷ് ബാംഗ്ലൂര്‍.
*സഞ്ജയ്ക്കായ് തമ്പാനൂര്‍ ബസ് സ്റ്റാന്റ് മുതല്‍ ആര്‍.സി.സി. വരെ തലസ്ഥാനത്തെ 23 ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ സൗജന്യ യാത്ര വാഗ്ദാനം.
*ജോയ്‌സ് ബിനുവിന് ചികിത്സയ്ക്ക് ഷമീര്‍ കടയ്ക്കല്‍ 1 ലക്ഷം രൂപയും അനസ് ദുബായ് 25000 രൂപയും നല്‍കി.
*ഷാജി പൂവത്തൂര്‍, ഡോ.ബീം റാവു അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ന്യൂഡല്‍ഹി തോസാപ്പൂര്‍ ഗ്യാസ് സദന്‍ ജോഗി ചേരിയിലുള്ള 80 കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് സൗജന്യമായി നല്‍കി.

അനന്തരം പരിപാടിയിലേക്ക് പ്രേക്ഷകർക്കും തത്സമയം വിളിക്കാം – 0485 2245123

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement