Advertisement

ന്യൂസിലൻഡ് തിരിച്ചടിക്കുന്നു; മത്സരം ആവേശത്തിലേക്ക്

July 14, 2019
Google News 0 minutes Read

ന്യൂസിലൻഡിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്ന് വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായിരിക്കുന്നത്. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ പലവട്ടം ഭാഗ്യം തുണച്ചത് തിരിച്ചടിയായെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ കിവീസ് മത്സരത്തിൽ തിരികെ എത്തുകയായിരുന്നു.

ടൈറ്റ് ലൈനുകളിലാണ് ബോൾട്ടും മാറ്റ് ഹെൻറിയും ചേർന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വരവേറ്റത്. ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ തന്നെ ഒരു ലെഗ് ബിഫോർ വിക്കറ്റിൽ നിന്ന് റിവ്യൂ ഉപയോഗിച്ച് രക്ഷപ്പെട്ട ജേസൻ റോയ് ഇന്നിംഗ്സിൻ്റെ പല ഭാഗത്തും ഭാഗ്യം കൊണ്ട് പല വട്ടം രക്ഷപ്പെട്ടു. എന്നാൽ ആറാം ഓവറിൽ ഈ ഭാഗ്യങ്ങൾ അവസാനിച്ചു. 17 റൺസെടുത്ത റോയിയെ മാറ്റ് ഹെൻറി ടോം ലതമിൻ്റെ കൈകളിലെത്തിച്ചു.

മറുവശത്ത് ജോണി ബാരിസ്റ്റോയ്ക്കും ഭാഗ്യത്തിൻ്റെ അകമ്പടി ലഭിച്ചു. രണ്ടിലധികം തവണ ഇൻസൈഡ് എഡ്ജ് സ്റ്റമ്പിനെ ഉരുമ്മി കടന്നു പോയപ്പോൾ ഒരു വട്ടം താരതമ്യേന അനായാസമായ ക്യാച്ച് കോളിൻ ഡി ഗ്രാൻഡ്‌ഹോം നിലത്തിട്ടു. രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ ജോ റൂട്ട് 30 പന്തുകളിൽ വെറും 7 റൺസെടുത്ത് പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. റൂട്ടിനെ ഗ്രാൻഡ്‌ഹോം ടോം ലതമിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഏറെ വൈകാതെ ബാരിസ്റ്റോയെയും ഭാഗ്യം കൈവിട്ടു. നീണ്ട ഭാഗ്യങ്ങൾക്കൊടുവിൽ നിർഭാഗ്യം കൊണ്ടാണ് ജോണി ബാരിസ്റ്റോ പുറത്തായതെന്നത് വിരോധാഭാസമായി. 36 റൺസെടുത്ത ബാരിസ്റ്റോ ലോക്കി ഫെർഗൂസൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു.

നിലവിൽ 20 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റൺസെന്ന നിലയിലാണ്. ഒരു റൺസെടുത്ത ബെൻ സ്റ്റോക്സും റൺസെടുത്ത 8 റൺസെടുത്ത ഓയിൻ മോർഗനുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here