‘ഞാൻ ഔട്ടായില്ലായിരുന്നെങ്കിൽ ജയിച്ചേനെ’; ജഡേജ ഇടക്കിടെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഭാര്യ

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ താൻ പുറത്തായത് ജഡേജയ്ക്ക് വല്ലാത്ത ഹൃദയവേദനയുണ്ടാക്കിയിരുന്നുവെന്ന് ഭാര്യ റിവാബ. താൻ പുറത്തായിരുന്നില്ലെങ്കിൽ ടീം ജയിച്ചേനെയെന്ന് ജഡേജ പറഞ്ഞു കൊണ്ടേ ഇരിക്കുകയായിരുന്നുവെന്ന് റിവാബ പറഞ്ഞു. മുംബൈ ടൈംസിനോടാണ് റിവാബ ഇത് വെളിപ്പെടുത്തിയത്.
ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ജഡേജയുടെ മാനസികാവസ്ഥ. ജയം അത്രയും അടുത്തെത്തി കഴിഞ്ഞ് തോല്‍ക്കുമ്പോള്‍ അത് തരുന്ന വേദന കൂടുതലാവും. കുറച്ച് മുന്‍പ് മാത്രമാണ് ജഡേജ യാഥാര്‍ഥ്യത്തോട് ഇണങ്ങിയത്. ജഡേജയുടെ കളികള്‍ എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാവും, നിര്‍ണായക മത്സരങ്ങളിലും ഘട്ടങ്ങളിലും ജഡേജ മികവ് കാട്ടിയിട്ടുണ്ടെന്നും റിവാബ പറയുന്നു.
സെമിഫൈനലിൽ 77 റൺസെടുത്ത ജഡേജയാണ് ഇന്ത്യക്കു വേണ്ടി പൊരുതിയത്. 96/6 എന്ന നിലയിൽ ഇന്ത്യ തകർന്നു നിൽക്കുമ്പോൾ എംഎസ് ധോണിയോടൊപ്പം ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്ത ജഡേജ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here