Advertisement

കാള പെറ്റെന്ന് കേട്ട് കയർ എടുക്കുന്നവരോട് പൊലീസ് പറയുന്നു; ‘വ്യാജസന്ദേശങ്ങൾ നാളെ നിങ്ങളുടെ ജീവിതവും തകർത്തേക്കാം’

July 14, 2019
Google News 1 minute Read

സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ വാർത്തകളും സന്ദേശങ്ങളും കണ്ണടച്ച് വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന വ്യാജ വീഡിയോ കാരണം ബുദ്ധിമുട്ടിലായ കുടുംബത്തെപ്പറ്റിയുള്ള ട്വന്റി ഫോർ വാർത്ത സഹിതമാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ വ്യാജനും ഒളിച്ചിരിപ്പുണ്ട്. വാർത്തയുടെ ഉറവിടം ഏതെന്ന് കണ്ടെത്തി സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാമെന്നും സത്യമെന്ന് തോന്നിയാൽ മാത്രം പങ്കുവെയ്ക്കണമെന്നും പൊലീസ് പറയുന്നു. നിങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ മറ്റുള്ളവരുടെ ജീവിതം തകർത്തേക്കാമെന്നും ചിലപ്പോൾ നാളെയിത് നിങ്ങളുടെ ജീവിതമാകാമെന്നും പൊലീസ് ഓർമ്മപ്പെടുത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വന്ന വ്യാജ വീഡിയോ കാരണം വെട്ടിലായ ചാലക്കുടി സ്വദേശി ദിലീപ് നാരായണനെപ്പറ്റിയുള്ള ട്വന്റി ഫോർ വാർത്ത സഹിതമാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതു സംബന്ധിച്ച പോസ്റ്റ് ഇട്ടിരിക്കുന്നത്.

സ്വന്തം പേരിലുള്ള ജീപ്പ് ആലപ്പുഴയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതാണ് എന്ന തെറ്റായ വാർത്ത പരന്നതാണ് ദിലീപ് നാരായണനെ വെട്ടിലാക്കിയത്. വ്യാജ സന്ദേശം അതിവേഗം പ്രചരിച്ചതോടെ സ്വന്തം വാഹനവുമായി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായ ദിലീപിന്റെയും  കുടുംബത്തിന്റെയും ബുദ്ധിമുട്ടുകൾ ട്വന്റി ഫോർ റിപ്പോർട്ട് ചെയ്തിരുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാള പെറ്റെന്ന് കേട്ട് കയർ എടുക്കുന്നവരോട് …

സമൂഹ മാധ്യമങ്ങളിൽ ലൈവ് വീഡിയോ ഷെയർ ചെയ്യുന്നവർ
ഈ വാർത്ത കൂടി കാണുക

സോഷ്യൽ മീഡിയയിൽ വരുന്ന
എല്ലാ വാർത്തകളും കണ്ണടച്ച് വിശ്വസിക്കരുത്.
ഇവയിൽ വ്യാജനും ഒളിച്ചിരിപ്പുണ്ട്.
വാർത്തയുടെ ഉറവിടം ഏതെന്നു കണ്ടെത്തി
സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാം.

സത്യമെന്നു തോന്നിയാൽ മാത്രം പങ്കവയ്ക്കാം.
ഓർക്കുക നിങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ
മറ്റുള്ളവരുടെ ജീവിതം തകർത്തേക്കാം…
ചിലപ്പോൾ നാളെ നിങ്ങളുടെയും …

#keralapolice #fakenewsalert

Video Courtesy: Twenty four News Channel


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here