ബുംറയുടെ റണ്ണപ്പ് അനുകരിച്ച് മുത്തശ്ശി; വീഡിയോ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ റണ്ണപ്പ് അനുകരിച്ച് ഒരു മുത്തശ്ശി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വളരെ വേഗം വൈറലായി. ഒട്ടേറെപ്പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തത്. ബുംറയും വീഡിയോ പങ്കു വെച്ചു.
അസാധാരന ബൗളിംഗ് ആക്ഷൻ കൊണ്ടു തന്നെ ബുംറ ഏറെ ശ്രദ്ധിക്കപ്പെടുന്ന ബൗളറാണ്. നേരത്തെ പരിശീലനത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോലിയും ഇംഗ്ലണ്ടിലെ ഒരു കുട്ടിയും ബുംറയെ അനുകരിച്ചത് വൈറലായിരുന്നു.
ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായെങ്കിലും തൻ്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് ബുംറ ലോകത്തിലെ ഒന്നാം നമ്പർ ബൗളർ എന്ന ഖ്യാതി നിലനിർത്തിയിരുന്നു. 18 വിക്കറ്റുകളെടുത്ത ബുംറ വിക്കറ്റ് പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
This made my day ? https://t.co/ZPLq0gSVzk
— Jasprit Bumrah (@Jaspritbumrah93) 13 July 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here