Advertisement

റായുഡുവിനോട് ചെയ്തതോർത്ത് നിരാശ തോന്നുന്നു; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് യുവരാജ് സിംഗ്

July 14, 2019
Google News 1 minute Read
yuvaraj plays 300 one day cricket match so far

ഇന്ത്യൻ ടീം സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. രണ്ട് മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടെന്ന് കരുതി റായുഡുവിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും നാലാം നമ്പറിൽ ഒരു താരത്തെ വളർത്തിക്കൊണ്ട് വരികയായിരുന്നു വേണ്ടതെന്നും യുവി പറഞ്ഞു.

‘നാലാം സ്ഥാനത്ത് കളിപ്പിക്കാനായി മാനേജ്‌മെന്റ് ഒരു താരത്തെ വളര്‍ത്തിക്കൊണ്ട് വരികയും, നീ ലോകകപ്പ് കളിക്കാന്‍ പോവുകയാണെന്ന് ആ താരത്തോട് പറയുകയും വേണ്ടിയിരുന്നു. 2003 ലോകകപ്പിൽ നമ്മൾ അതു പോലെ ആയിരുന്നു. ആ ലോകകപ്പിന് മുന്‍പ് ന്യൂസിലാന്‍ഡിനെതിരെ കളിച്ച് തകര്‍ന്നടിയുകയായിരുന്നു നമ്മള്‍. പക്ഷേ ആ ടീമാണ് 2003 ലോകകപ്പ് കളിച്ചത്’- യുവി ചൂണ്ടിക്കാണിക്കുന്നു.

റായിഡുവിനോട് അവര്‍ ചെയ്തത് കാണുമ്പോള്‍ നിരാശ തോന്നുന്നു. കീവീസിനെതിരെ റണ്‍സ് കണ്ടെത്തിയിട്ടും, മൂന്ന് നാല് മോശം ഇന്നിങ്‌സിന്റെ പേരില്‍ റായിഡുവിനെ പുറത്താക്കി. പിന്നെ റിഷഭ് പന്തിനെ പരീക്ഷിച്ചു. പന്തിനേയും പകുതി വെച്ച് ടീമില്‍ നിന്ന് മാറ്റി. നാലാം സ്ഥാനത്ത് മികവാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കില്‍ ആ താരത്തെ മുന്‍പില്‍ കണ്ട് എല്ലാ പിന്തുണയും നല്‍കണമായിരുന്നുവെന്ന് യുവി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here