ലോകകപ്പ് ടീമിൽ രോഹിതും ബുംറയും; കോലിക്ക് ഇടമില്ല

ഐസിസി ലോകകപ്പ് ടീമിൽ ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ. ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമയും പേസ് ബൗളർ ജസ്പ്രീത് ബുംറയുമാണ് ടീമിൽ ഇടം നേടിയത്. ലോകത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ വിരാട് കോലിക്ക് ടീമിൽ ഇടം നേടാനായില്ല.

അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഐ​സി​സി​യു​ടെ ടീം. ടീമിലെ നാലു പേർ ജേതാക്കളായ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. മൂന്നു താരങ്ങൾ റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡിൽ നിന്നും ടീമിൽ ഉൾപ്പെട്ടു.

ടീം: രോ​ഹി​ത് ശ​ർ​മ, ജേ​സ​ണ്‍ റോ​യ് (ഇം​ഗ്ല​ണ്ട്), കെ​യ്ൻ വി​ല്യം​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ (ബം​ഗ്ലാ​ദേ​ശ്), ജോ ​റൂ​ട്ട്, ബെ​ൻ സ്റ്റോ​ക്സ് (ഇം​ഗ്ല​ണ്ട്), അ​ല​ക്സ് കാ​രി, മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (ഓ​സ്ട്രേ​ലി​യ), ജോ​ഫ്ര ആ​ർ​ച്ച​ർ (ഇം​ഗ്ല​ണ്ട്), ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ജ​സ്പ്രീ​ത് ബും​റ (ഇ​ന്ത്യ), ട്രെ​ന്‍റ് ബോ​ൾ​ട്ട്-പന്ത്രണ്ടാമൻ (ന്യൂ​സി​ല​ൻ​ഡ്).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top