കളമശ്ശേരി പോളിടെക്‌നിക്ക് എസ്എഫ്‌ഐക്കെതിരെ കെഎസ്‌യു മാർച്ച്

കൊച്ചി കളമശേരി പോളിടെക്‌നിക്കലിൽ എസ്എഫ്‌ഐ പ്രവർത്തകർ ഹോസ്റ്റൽ വാർഡനായ അദ്ധ്യാപികയെ മാനസീകമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് കെഎസ്‌യു പ്രിൻസിപ്പാളിനെ ഖരാവോ ചെയ്തു. കെഎസ്‌യു പ്രതിഷേധത്തിനിടയിലേയ്ക്ക് എസ്എഫ്‌ഐ പ്രകടനവുമായി എത്തിയതോടേ പോളിടെക്‌നിക്കൽ പരിസരം സംഘർഷ ഭീതിയിലായി. ഒടുവിൽ പോലീസും, അദ്യാപകരും ഇടപെട്ടാണ് പ്രതിഷേധക്കാരെ പിരിച്ച് വിട്ടത്.
ഹോസ്റ്റൽ വാർഡനായ ലിസി എന്ന അദ്യാപികയെ എസ്എഫ്‌ഐ പ്രവർത്തകർ മാനസീകമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. പോളിടെക്‌നിക്കലിലിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എസ്എഫ്‌ഐ നേതാക്കളെ അദ്യാപിക ഹോസ്റ്റലിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് അദ്യാപികയ്‌ക്കെതിരെ തിരിയാൻ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.
കെഎസ്‌യു പ്രതിഷേധത്തിനിടയിലേയ്ക്ക് എസ്എഫ്‌ഐ പ്രവർത്തകർ പ്രകടനവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷ സാധ്യത ഉടലെടുത്തു. ഒടുവിൽ പോലീസും അദ്യാപകരും ഇടപെട്ടാണ് വിദ്യാർത്ഥികളെ സമാധാനപരമായി പിരിച്ച് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here