ബീഫ് ഫെസ്റ്റിവല്ലിലേക്ക് ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

ബീഫ് ഫെസ്റ്റിവല്ലിലേക്ക് ക്ഷണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. തമിഴ്നാട് കുടിയരശ് കച്ചി സ്ഥാപകനും നേതാവുമായ എസ് ഏഴില(33)നാണ് അറസ്റ്റിലായത്.
ബീഫ് ഫെസ്റ്റിവല്ലിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് ജൂലായ് 13നാണ് ഏഴിലൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
മതവിശ്വാസം വൃണപ്പെടുത്തൽ, സമാധാന അന്തീക്ഷം തകർക്കാൻ ശ്രമിക്കൽ, ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിലാണ് കേസെടുത്തിട്ടുള്ളത്.
ബീഫ് സൂപ്പിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റുചെയ്തതിന്റെ പേരിൽ ഒരാളെ അടുത്തിടെ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here