‘പൊലീസുകാരോട് കഴുകി തരാൻ പറ’; രക്ഷാപ്രവർത്തനത്തിനിടെ കാറിൽ പറ്റിയ രക്തക്കറ കഴുകാൻ സർവീസ് സെന്ററിലെത്തിയപ്പോൾ മോശം അനുഭവം; വീഡിയോ

അപടകം പറ്റിയ ആളെ ആശുപത്രിയിൽ എത്തിച്ച ശേഷം കാറിൽ പറ്റിയ രക്തക്കറ കഴുകാൻ സർവീസ് സെന്ററിൽ എത്തിയപ്പോൾ മോശം അനുഭവം. തലശേരി സ്വദേശിയായ റുസ്ഫീദിനാണ് സർവീസ് സെന്റർ ഉടമയിൽ നിന്നും മോശം അനുഭവം ഉണ്ടായത്. എസ്‌ഐ നേരിട്ട് വിളിച്ച് പറഞ്ഞിട്ടും സർവീസ് സെന്റർ ഉടമ കാർ കഴുകാൻ തയ്യാറായില്ല.

കഴിഞ്ഞ ദിവസം ചമ്പാട്‌വെച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രമുഖ മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ സക്കറിയ സ്വലാഹിയെയാണ് റുസ്ഫീദ് ആശുപത്രിയിൽ എത്തിച്ചത്. പാനൂരുള്ള തന്റെ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് അദ്ദേഹത്തെ കാറിൽ കയറ്റി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചുവെന്നും റുസ്ഫീദ് ഫേസ്ബുക്കിൽ കുറിച്ചു. കാറിന്റെ പിൻസീറ്റിൽ മുഴുവൻ രക്തക്കറയായിരുന്നു. കട്ടപിടിക്കുന്നതിന് മുൻപ് ക്ലീൻ ചെന്നുന്നതിനായി തലശേരി ടാൺ മാളിന് സമീപമുള്ള സർവീസ് സ്റ്റേഷയിൽ എത്തി. കാര്യങ്ങൾ വിവരിച്ച ശേഷം ക്ലീൻ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്നായിരുന്നു മറുപടി. ഒരു വഴിയുമില്ലാതെ വന്നപ്പോൾ എസ്‌ഐയെ വിളിച്ച് കാര്യം പറഞ്ഞു. ഫോൺ ഉടമയ്ക്ക് നൽകാൻ പറഞ്ഞ് എസ്‌ഐയും കാര്യം പറഞ്ഞു. എന്നാൽ കാർ കഴുകാൻ അയാൾ തയ്യാറായില്ല.

എസ്.ഐയും സംഘവും നേരിട്ട് സർവീസ് സ്റ്റേഷനിൽ എത്തിയിട്ടും ഉടമ വഴങ്ങിയില്ല. കാറിന്റെ ഡോർ വലിച്ചടച്ച ശേഷം പൊലീസ് സ്റ്റേഷനിൽ പോയി സർവീസ് ചെയ്‌തോ എന്ന് ആക്രോശിക്കുകയും ചെയ്തതായി റുസ്ഫീദ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഞാൻ ഇന്നലെ എന്റെ ഷോപ്പിലേക് പോകുന്ന വഴി ചമ്പാട്‌വെച്ച് ഒരു അപകടം കണ്ടു. അപകടം പറ്റിയ ആൾക്ക് തലയിൽ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട്. സിറ്റുവേഷൻ കണ്ടപ്പോ ഒന്നും ചിന്തിച്ചില്ല. അപ്പോൾ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ അതിവേഗം എന്റെ കാറിൽ എത്തിക്കുക ഉണ്ടായി. അപ്പോൾ അത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ശേഷം അറിയാൻ പറ്റി
ഇന്നലെ മരണപ്പെട്ട സലഫി പണ്ഡിതൻ സകറിയ സലാഹി ആയിരുന്നു എന്ന്.

എന്റെ കാറിൽ പുറകിൽ മൊത്തം ബ്ലഡ് ആയിരുന്നു. അതിനാൽ ഞാൻ അത് കട്ടപിടിക്കുന്നതിനു മുന്നേ ക്ലീൻ ചെയാൻ വേണ്ടി തലശേരി ഡൗൺ ടൗൺ മാളിൽ സമീപം ഉള്ള സർവീസ് സ്റ്റേഷൻ ‘Wash Me Car Wash ‘പോയി ഒന്ന് ബ്ലഡ് കട്ട പിടിക്കുന്നതിനു മുന്നേ ആ ഏരിയ ഒന്ന് ക്ലീൻ ആകാനും ബാക്കി പിന്നെ മതി എന്നും സംഭവം ഒരു ആക്‌സിഡന്റ് കേസ് ആണെന്നും റിക്വസ്റ്റ് ചെയ്തു. മറുപടി പറ്റില എന്നായിരുന്നു. വേറെ മാർഗം ഇല്ലാത്തതിനാൽ നാൻ അപ്പോൾ തന്നെ തലശ്ശേരി പോലീസ് സ്റ്റേഷൻ വിളിച്ചു കാര്യം പറഞ്ഞു. എസ്‌ഐ സാർ കാൾ അറ്റൻഡ് ചെയ്തു. അദ്ദേഹത്തെ കാര്യം ധരിപ്പിച്ചു. ‘പോലീസ് അപടകം പറ്റി ആളെ ഹോസ്പിറ്റൽ എത്തിച്ചാൽ അവർക്ക് വേണ്ട സഹായം പോലീസ് ചെയുമെലോ അതിനാൽ എന്നെ സഹായിക്കണം എന്നു റിക്വസ്റ്റ് ചെയ്തു. അപ്പോൾ തന്നെ അയാൾക്കു ഫോൺ കൊടുക്കാൻ പറഞ്ഞു. ഫോൺ എടുത്ത് അയാൾ എസ്‌ഐ ആയാലും ചെയ്യാൻ സാധിക്കില്ല എന്നും ഫോൺ വലിച്ചെറിയുകയും ചെയ്തു. അപ്പോൾ തന്നെ എസ്‌ഐ സാറും പോലീസും അവിടെ വന്നു. എന്റെ കാർ ക്ലീൻ ആക്കാൻ പറഞ്ഞു. സംഭവം കണ്ടു മാളിൽ വന്ന ജനങ്ങൾ ഒക്കെ കൂടുകയും ചെയ്തു. എന്നിട്ടും അയാൾ എസ്‌ഐയോട് തട്ടി കയറുകയാണ് ചെയ്തത്. എസ്‌ഐ ചൂടായപ്പോൾ വണ്ടി കയറ്റി അവർ പോയപ്പോൾ വീണ്ടും ഡോർ വലിച്ചടച്ചു.വേണമെങ്കിൽ പോലീസ് കാരോട് പോയി കഴുകി തരാൻ പറ എന്നും വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തു. സഹികെട്ട ഞാൻ അതൊക്കെ വീഡിയോ റെക്കോർഡ് ചെയ്തുവെച്ച് ഒരു പരാതി പോലീസ് സ്റ്റേഷൻ കൊടുക്കാൻ വേണ്ടി.

അവിടെ നിന്നും ബ്ലഡ് ഉണ്ടായ സ്ഥലം വൃത്തിയാകാത്ത കൊണ്ടും കട്ട പിടിച്ചത് കൊണ്ടും ഞാൻ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു. ഫോട്ടോ ചുവടെ. ഇത്ര ധിക്കാരം ഉള്ള സർവീസ് സ്റ്റേഷൻ തലശേരിയിൽ വേണോ ..മനുഷ്യത്വം ഇല്ലാത്ത ഈ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് എനിക്ക് തോന്നി. നാളെ എനിക്കായാലും നിങ്ങൾക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആർക്കും പായാൻ സാധിക്കില്ല ..

കൂടാതെ ഞാൻ വിളിച്ചപ്പോ അപ്പോൾ തന്നെ ഇടപെട്ട എനിക്ക് സഹായം ചെയാൻ വേണ്ടി വന്ന തലശ്ശേരി എസ്‌ഐ വിനു മോഹനൻ സാറിന്റെ ആത്മാർത്ഥതക്ക്് പ്രത്യേകം നന്ദി.

കടപ്പാട്
Rusfid.C
Cheryandi house
6th mail Kadirur
KL58Q8597നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More