Advertisement

മധ്യഅമേരിക്കയിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സുരക്ഷാ പരിഗണനകള്‍ ഒഴിവാക്കാനൊരുങ്ങി ട്രംപ്

July 17, 2019
Google News 0 minutes Read

മധ്യഅമേരിക്കയിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സുരക്ഷാ പരിഗണനകള്‍ ഒഴിവാക്കാനൊരുങ്ങി ഡൊണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ട്രംപിന്റെ പുതിയ തീരുമാനം. നിയമം ചൊവ്വാഴ്ച്ച മുതല്‍ നടപ്പിലാവുമെന്ന് ട്രംപ് അറിയിച്ചു.

അമേരിക്കയിലെ ഫെഡറല്‍ രജിസ്റ്ററില്‍ ഇന്നാണ് നിയമഭേദഗതി പ്രസിദ്ധീകരിച്ചത്. ഒരു രാജ്യത്ത് നിന്ന് അമേരിക്കയിലേക്ക് അഭയം തേടി വരുന്നവര്‍ ആദ്യം മറ്റേതെങ്കിലും രാജ്യങ്ങളില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അമേരിക്ക അഭയം നല്‍കില്ല എന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ മനുഷ്യക്കടത്തിലൂടെ രാജ്യത്തെത്തിയവര്‍, അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങളില്‍ പ്രവേശിച്ചവര്‍, ഒരു രാജ്യത്ത് അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാത്തവര്‍ എന്നിവര്‍ക്ക് വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും.

ചൊവ്വാഴ്ച്ചയോടെയാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. കുട്ടികള്‍ അടക്കം നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് കടക്കുന്ന കുടിയേറ്റത്തെ തടയാനുള്ള ട്രംപിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമെന്നാണ് പൊതു വിലയിരുത്തല്‍. അതേസമയം പുതിയ തീരുമാനത്തിന് നിയമതടസങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here