Advertisement

വിൻഡീസ് പര്യടനം; ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

July 17, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ച് രോഹിത് ശർമയുടെ നായകത്വത്തിലാവും ടീം വിൻഡീസിലേക്ക് പുറപ്പെടുക. എംഎസ് ധോണിയെ പുറത്താക്കുമെന്ന സൂചനകളുണ്ടെങ്കിലും ടീം പ്രഖ്യാപനത്തോടെ മാത്രമേ വിഷയത്തിൽ വ്യക്തത ലഭിക്കൂ.

ഓഗസ്റ്റ് മൂന്നിനാണ് വിൻഡീസ് പര്യടനം ആരംഭിക്കുന്നത്. വീതം ഏകദിന, ട്വന്റി20 മത്സരങ്ങളും, പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളുമാണു പരമ്പരയിൽ ഉള്ളത്. ടെസ്റ്റ് മത്സരങ്ങൾക്കു മുൻപായി ബുംറയും കോലിയും ടീമിനൊപ്പം ചേരുമെന്നാണ് വിവരം. സഞ്ജു സാംസൺ ടീമിൽ ഉണ്ടാവുമെന്ന സൂചനയുണ്ട്. ഒപ്പം മറ്റു ചില യുവതാരങ്ങളും കളിച്ചേക്കും.

അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീം സജ്ജമാക്കുന്നതിൻ്റെ ഭാഗമായി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബിസിസിഐയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here