Advertisement

പൊലീസുകാർക്കെതിരായ ശിക്ഷാ നടപടി; 90 ദിവസത്തിനകം തീർപ്പാക്കാൻ നിർദേശം

July 17, 2019
Google News 0 minutes Read

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടികളിൽ 90 ദിവസത്തിനകം തീർപ്പാക്കാൻ നിർദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ജില്ലാ പൊലീസ് മേധാവിമാർക്കും സബ് ഡിവിഷണൽ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ് നടപടി.

ശിക്ഷാ നടപടികൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരം അടങ്ങിയ പട്ടിക ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും തയ്യാറാക്കണം. ക്രൈം കേസുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാ നടപടികൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ എല്ലാ ദിവസവും വിലയിരുത്തി നടപടി സ്വീകരിക്കണം. അന്വേഷണം പൂർത്തിയാക്കുന്നതിന് 30 ദിവസത്തെ സമയക്രമം തീരുമാനിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here