അമല പോളിനു ലക്ഷ്യം പണം മാത്രം; പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യുമെന്ന് സാമൂഹ്യപ്രവർത്തക പ്രിയ രാജേശ്വരി

അമല പോളിനു നേറെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി. അമല പോളിൻ്റെ പുതിയ ചിത്രം ‘ആടൈ’യുമായി ബന്ധപ്പെട്ടാണ് പ്രിയ വിമർശനമുയർത്തിയത്. ആടൈ സിനിമ നിരോധിക്കണമെന്നും അമല പോളിൻ്റെ ലക്ഷ്യം പണം മാത്രമാണെന്നും അവർ പറഞ്ഞു.

“നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അമലയുടെ ആ നഗ്നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ ബോർഡ് ആ രംഗത്തിനു എ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്”.- പ്രിയ പറയുന്നു.

അന്യസംസ്ഥാനത്തു നിന്ന് വന്ന നടിക്ക് തമിഴ് സംസ്കാരം അറിയില്ലെന്നും പബ്ലിസിറ്റിക്കു വേണ്ടി അവർ എന്തും ചെയുമെന്നും പ്രിയ കൂട്ടിച്ചേർത്തു. എത്ര നല്ല കഥയാണെങ്കിലും ഇത്തരം സിനിമകൾ നാടിന് ആവശ്യമില്ലെന്നും നഗ്നത ഉപയോഗിച്ച് ഒരു സിനിമയും ഇവിടെ റിലീസ് ചെയ്യണ്ട എന്നും അവർ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More