സമ്മർദം സഹിക്കാനായില്ല; സൂപ്പർ ഓവറിനിടെ ജിമ്മി നീഷമിന്റെ മുൻ പരിശീലകൻ മരിച്ചു

ലോകകപ്പ് ഫൈനൽ മത്സരത്തിലെ സൂപ്പർ ഓവറിൽ ന്യൂസിലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ കിവീസ് ഓൾറൗണ്ടർ ജിമ്മി നീഷമിൻ്റെ ഹൈസ്കൂൾ പരിശീലകൻ മരിച്ചു. നീഷമിലെ ക്രിക്കറ്റ് കളിക്കാരനെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്ത ഡേവിഡ് ജെയിംസ് ഗോർഡൻ ആണ് സമ്മർദ്ദം സഹിക്കാനാവാതെ മരണപ്പെട്ടത്. നീഷം സിക്സർ അടിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ വിയോഗം.
“നീഷം സിക്സർ അടിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. അദ്ദേഹത്തെ നോക്കാൻ ഇരുന്ന നഴ്സ് ഇക്കാര്യം പറഞ്ഞിരുന്നു. നീഷം സിക്സർ അടിക്കുന്നതു കണ്ടാണ് അദ്ദേഹം മരിച്ചത്.”- ഡേവിഡിൻ്റെ മകൾ ലിയോണി പറഞ്ഞു.
തൻ്റെ പഴയ പരിശീലകന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നീഷം ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു കീഴിൽ പരിശീലിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എല്ലാത്തിനും നന്ദി പറയുന്നു എന്നുമാണ് നീഷമിൻ്റെ ട്വീറ്റ്.
ജിമ്മി നീഷമിനൊപ്പം ലോക്കി ഫെർഗൂസൻ്റെയും ആദ്യ കാല പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ് ഗോർഡൻ. 25 വർഷത്തെ പരിശീലക വേഷത്തിനു ശേഷം അദ്ദേഹം കളമൊഴിയുകയായിരുന്നു. അഞ്ച് ആഴ്ചകൾക്കു മുൻപാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Dave Gordon, my High School teacher, coach and friend. Your love of this game was infectious, especially for those of us lucky enough to play under you. How appropriate you held on until just after such a match. Hope you were proud. Thanks for everything. RIP
— Jimmy Neesham (@JimmyNeesh) July 17, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here