ബെൻ സ്റ്റോക്സിനും കെയിൻ വില്ല്യംസണും ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിന് ശുപാർശ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിനു ശുപാർശ. ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സാണ് ശുപാർശയിലേക്ക് സ്റ്റോക്സിനെ എത്തിച്ച്ത്. സ്റ്റോക്സിനൊപ്പം ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂസിലൻഡിൽ ജനിച്ച ആളുകൾക്കാണ് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം നൽകാറുള്ളത്. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച സ്റ്റോക്സ് 12ആം വയസ്സിൽ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.
ന്യൂസിലൻഡിനെതിരെ നടന്ന ഫൈനലിൽ 84 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. ലോകകപ്പിലാകെ 66.42 ശരാശരിയിൽ 465 റൺസ് നേടിയ സ്റ്റോക്സ് 7 വിക്കറ്റുകളും നേടിയിരുന്നു. ടൂർണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കിവീസ് നായകൻ കെയിൻ വില്ല്യംസൺ 82.57 ശരാശരിയിൽ 578 റൺസ് നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here