Advertisement

സ്വകാര്യ പാറമടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവം; ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

July 20, 2019
Google News 1 minute Read

ഉടുമ്പന്‍ചോലക്കു സമീപം ചതുരംഗപ്പാറയിലെ സ്വകാര്യ പാറമടയില്‍ നിന്നും 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാറമടയിലെ ഒരു ജീവനക്കാരനും മറ്റൊരു ഉടുമ്പന്‍ചോല സ്വദേശിയും തൂക്കുപാലം നെടുങ്കണ്ടം മേഖലയിലുള്ളവരുമാണ് പിടിയിലായത്. ചതുരംഗപ്പാറ പാറമടയില്‍ നിന്നും ഡിറ്റണേറ്ററും ജലാറ്റിന്‍ സ്റ്റിക്കും കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരുന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നുമാണ് 800 ജലാറ്റിന്‍ സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും കാണാതായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here