Advertisement

ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി

July 20, 2019
Google News 0 minutes Read

മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് പ്രവര്‍ത്തകരോട് ആയുധം താഴെവെക്കാന്‍ പറയാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരള സര്‍വ്വകലാശാല കൗമാര കുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമാണ്. പിഎസ്‌സിയിലെ പിന്‍വാതില്‍ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒന്നാം പ്രതിയുടെ വീട് പിഎസ്‌സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സിഒടി നസീര്‍ കേസില്‍ ആരോപണ വിധേയനായ ഷംസീര്‍ എംഎല്‍എയെ എന്തകുകൊണ്ട് ചോദ്യം ചെയ്യുന്നില്ല, കേസില്‍ പ്രാഥമിക നടപടികള്‍ പോലും പൊലീസ് പാലിക്കുന്നില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here