ഗു​ണ​നി​ല​വാ​ര​മി​ല്ല; പത്തു തരം മരുന്നുകൾക്ക് നി​രോ​ധ​നം

ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ത്തു ത​രം മ​രു​ന്നു​ക​ൾ​ക്ക് സം​സ്ഥാ​ന​ത്ത് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വു​മാ​ണു നി​രോ​ധി​ച്ച​ത്.

ഇ​തു സം​ബ​ന്ധി​ച്ചു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഈ ​ബാ​ച്ചു​ക​ളു​ടെ സ്റ്റോ​ക്ക് കെ​വ​ശ​മു​ള​ള​വ​ർ അ​വ​യെ​ല്ലാം വി​ത​ര​ണം ചെ​യ്ത​വ​ർ​ക്ക് തി​രി​കെ അ​യ​ച്ച് പൂ​ർ​ണ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത് ജി​ല്ല​യി​ലെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സി​ലേ​ക്ക് അ​റി​യി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP എ​ന്നി​വ​യാ​ണ് നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top