ചന്ദ്രയാൻ-2 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു

ചന്ദ്രയാൻ-2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് 6.43 നാണ് കൗണ്ട് ഡൗൺ ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നടക്കും. നേരത്തെ ജൂലായ് 15 ന് പുലർച്ചെ 2.50 ന് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപണം മാറ്റി വെയ്ക്കുകയായിരുന്നു. ഈ തകരാർ പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയിരിക്കുന്നത്. ശക്തിയേറിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് മൂന്നിലാണ് പേടകം വിക്ഷേപിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top