തിരൂരിൽ പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരൂർ ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിൽ നിന്ന് ഇന്നലെ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. താനാളൂർ വെളളിയത്ത് മുസ്തഫയുടെ മകൻ ലബീബിന്റെ (19)  മൃതദേഹമാണ് ഇന്ന് ഫയർഫോഴ്‌സും എമർജൻസി റെസ്‌ക്യു ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഇന്നലെ രാത്രി തിരച്ചിൽ നിർത്തിവെച്ചിരുന്നു. ഇന്ന് കാലത്ത് പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top