മുംബൈയിൽ എംടിഎൻഎൽ കെട്ടിടത്തിലെ തീ പിടുത്തം; 60 ജീവനക്കാരെ രക്ഷപ്പെടുത്തി, മുപ്പതിലധികം പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ ബാന്ദ്രയിൽ എംടിഎൻഎല്ലിന്റെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ അകത്ത് കുടുങ്ങിയ 60 പേരെ രക്ഷപ്പെടുത്തി. എംടിഎൻഎൽ ജീവനക്കാരടക്കം മുപ്പതിലധികം ആളുകൾ ഇനിയും കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

എംടിഎൻഎൽ ടെലിഫോൺസിന്റെ ബഹുനില കെട്ടിടത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്. 3 മണിയോടു കൂടി മൂന്നും നാലും നിലകളിൽ തീ പടരുകയായിരുന്നു. കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്തതിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രക്ഷപ്പെട്ടവരിൽ ചിലർ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ഫയർ എഞ്ചിനുകളും ഫയർ റോബോട്ടുകളും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top