‘അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ് കോളേജ് അടച്ചു പൂട്ടി വാഴവെയ്ക്കുകയാണോ ചെയ്തത്?’; വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്എഫ്‌ഐ ആക്രമണ സംഭവത്തിൽ കെഎസ്‌യുനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെഎസ് യു നടത്തുന്നത് രാഷ്ട്രീയ സമരമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്ന കോളേജ് യൂണിവേഴ്‌സിറ്റി കോളേജ്. അത് അടച്ചു പൂട്ടണമെന്നും ചരിത്ര മ്യൂസിയമാക്കണമെന്നുമൊക്കെയുള്ള യുഡിഎഫ് നിലപാടിനോട് യോജിക്കാൻ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

അഭിമന്യു കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് അടച്ചുപൂട്ടി വാഴവെയ്ക്കുകയാണോ ചെയ്തതെന്നും കോടിയേരി ചോദിച്ചു. കോളേജ് അടച്ചു പൂട്ടാനുള്ള സമരം രാഷ്ട്രീയ സമരമാണെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top