Advertisement

മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു

July 22, 2019
Google News 1 minute Read

കടല്‍ക്ഷോഭം വിതക്കുന്ന ദുരിതത്തിനും വറുതിക്കുമിടെ സംസ്ഥാനസര്‍ക്കാര്‍ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ധിപ്പിച്ചു. മത്സ്യബന്ധനമേഖലയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റിനുള്ള സംയുക്ത പരിശോധന 25 ന് നടക്കാനിരിക്കെ, അതിന് മുമ്പ് ,വര്‍ധിപ്പിച്ച ഫീസ് അടച്ചാല്‍ മത്രമെ മണ്ണെ്ണ്ണ പെര്‍മിററും ലഭിക്കു. 20 മീറററിനുമുകളിലുള്ള വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 2018 ല്‍ 5000 രൂപയായിരുന്നു. ഇത് 52500 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.

മത്സ്യബന്ധനമേഖലയെ കടുത്ത പ്രതിസന്ധയിലാക്കുന്ന ലൈസന്‍സ് ഫീസ് വര്‍ധനയാണ് മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 15 മീറററില്‍ തഴെ ഉള്ള വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 200 ല്‍ നിന്നും 2100 ആയാണ് വര്‍ധിപ്പിച്ചത്. ഈ തുക അടച്ചെങ്കില്‍ മാത്രമെ 25 ന് നടക്കുന്ന മണ്ണെണ്ണ പെര്‍മിററിനായുള്ള പരിശോധനയില്‍ വള്ള ഉടമകള്‍ക്ക് പങ്കെടുക്കാനാകു.

20 മീറററിനുമുകളിലുള്ള വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 2017 -18 ല്‍ 5000 മായിരുന്നത് 2 വര്‍ഷത്തിനിടെ 52500 ആയാണ് ഉയര്‍ത്തിയത്. സെക്യൂരിററിയായി കെട്ടിവെയ്ക്കേണ്ട തുകയും ഇരട്ടിയായി പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുതുക്കിയ ഫീസ് അടച്ച് മത്സ്യബന്ധനം നടത്താന്‍ നിര്‍വ്വാഹമില്ലന്ന നിലപാടിലാണ് മത്സ്യതൊഴിലാളികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here