ആൾക്കൂട്ടകൊല; ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് നസീറുദ്ദീൻ ഷാ

ആൾക്കൂട്ടകൊലകളിൽ നിലപാട് വ്യക്തമാക്കി നടൻ നസീറുദ്ദീൻ ഷാ. മുംബൈ ദാദറിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നസീറുദ്ദീൻ ഷാ. ഇരകളുടെ ബന്ധുക്കൾക്കൊപ്പമിരിക്കുന്നതിൽ അഭിമാനമുണ്ട്. അവരുടെ ധീരതയെ സല്യൂട്ട് ചെയ്യുന്നുവെന്നും ഷാ പറഞ്ഞു. മുംബൈ ദാദറിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു നസീറുദ്ദീൻ ഷാ.

വിദ്വേഷ കുറ്റകൃത്യങ്ങളിലെ ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തിലാണ് ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചത്. ആൾക്കൂട്ട അതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവരും അവരുടെ ബന്ധുക്കളും വളരെയധികം ദുരിതം അനുഭവിച്ചുവെന്ന് നസീറുദ്ദീൻ ഷാ പറഞ്ഞു. അവരുടെ ദുരിതാനുഭവങ്ങളുടെ രണ്ട് ശതമാനം പോലും നമുക്കില്ല. ചിലർ എന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നു. ചിലർ എന്നോട് പാകിസ്താനിലേയ്ക്ക് പോകാൻ പറയുന്നു. എന്നാൽ ഇതൊന്നും ആൾക്കൂട്ട അക്രമങ്ങൾക്ക് ഇരയാകുന്നവരുടെ ബന്ധുക്കളുടെ വേദനയോളം വരില്ല. തന്റെ എല്ലാ പിന്തുണയും എല്ലായ്‌പ്പോളും ഈ ആളുകൾക്കാണെന്നും ഷാ പറഞ്ഞു.

എഴുത്തുകാരനും ചിന്തകനുമായ രാം പുനിയാനി, സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദ്, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top