Advertisement

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു

July 22, 2019
Google News 0 minutes Read

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച്ച നടത്തി. അതേസമയം ഇന്നലെ നടന്ന ഇമ്രാന്‍ ഖാന്റെ പൊതു പരിപാടിക്കിടെ ബലൂചിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധമുയര്‍ത്തി. പ്രസംഗത്തിനിടെ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ഇമ്രാന്‍ ഖാന്‍ രൂക്ഷവിമര്‍ശനം നടത്തി.

വാഷിംഗ്ടണിലെ ക്യാപ്പിറ്റല്‍ വണ്‍ അരീന സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ബലൂചിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധമുയര്‍ത്തിയത്. ബലൂചിസ്ഥാന് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അതേസമയം പ്രസംഗത്തിനിടെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്. ജയിലില്‍ നവാസ് ഷെരീഫിന് എസിയും വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും ടിവിയും വേണമെന്നാണ് ആവശ്യം. എന്നാല്‍ രാജ്യത്തെ പകുതിയോളം ജനവിഭാഗത്തിന് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ല. പിന്നെയെങ്ങനെയാണ് ഒരു ക്രിമിനലിന് ഇതൊക്കെ ലഭ്യമാവുക എന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു. താന്‍ അമേരിക്കയില്‍ നിന്നും തിരികെ പാകിസ്ഥാനിലെത്തിയാല്‍ ഇതൊന്നും നവാസ് ഷെരീഫിന് ലഭ്യമാകുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സന്ദര്‍ശനത്തിനിടെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മലാസുമായും ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച്ച നടത്തി. പാകിസ്താന്‍ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ലോക ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here