പാർട്ടി വിങ്ങായി മാറിയ പിഎസ്‌സി പിരിച്ചുവിടണമെന്ന് ശ്രീധരൻ പിള്ള

സിപിഐഎമ്മിന്റെ പാർട്ടി വിങ്ങായി പിഎസ്‌സി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. പിഎസ്‌സി പിരിച്ചുവിടുകയാണ് സർക്കാർ ചെയ്യേണ്ടത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും ശ്രീധരൻ പിളള പറഞ്ഞു. എസ്എഫ്‌ഐ അനുവദിക്കാത്തത് കൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിൽ എബിവിപി ഉൾപ്പെടെ യൂണിറ്റ് തുടങ്ങാതിരുന്നത്. ബിജെപിയും എൻഡിഎയും ഇക്കാര്യത്തിൽ ശക്തമായി ഇടപെടുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top