എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു

എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു. രാവിലെ മുതൽ എസ്ബിഐ ഓൺലൈൻ പണമിടപാട് തടസ്സപ്പെട്ടതിൽ എസ്ബിഐ അധികൃതർ ഖേദം പ്രകടിപ്പിച്ചു. സാങ്കേതിക തകരാർ എന്നാണ് ട്വിറ്ററിലൂടെ നൽകിയ വിശദീകരണം. കോർ ബാങ്കിങ് സംവിധാനത്തെ അടക്കം സാങ്കേതിക തകരാർ ബാധിച്ചിരുന്നു. ഇതുമൂലം ഇടപാടുകാർക്ക് ഓൺലൈനായി പണം കൈമാറാനും സാധിച്ചില്ല. യോനോ ആപ് ഉൾപ്പെടെ തകരാറിലായത് ഇടപാടുകാരെ വലച്ചു. നിരവധിയാളുകളാണ് ട്വിറ്റർ പേജിലൂടെ ഉൾപ്പെടെ എസ്ബിഐയെ പരാതി അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top