Advertisement

നിപ അതിജീവിച്ച പറവൂര്‍ സ്വദേശിയായ യുവാവ് ഇന്ന് ആശുപത്രി വിടും

July 23, 2019
Google News 0 minutes Read

നിപ അതിജീവിച്ച പറവൂര്‍ സ്വദേശിയായ യുവാവ് ഇന്ന് ആശുപത്രി വിടും. നീണ്ട 53 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് യുവാവ് വീട്ടിലേക്ക് മടങ്ങുന്നത്. യുവാവിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍ മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ നാലിനാണ് യുവാവിന് നിപ രോഗബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് യുവാവുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ രോഗ ബാധ തിരിച്ചറിഞ്ഞ് യുവാവിന് നേരത്തെ തന്നെ ചികിത്സ നല്‍കാനായത് രോഗബാധ തടയുന്നതിന് സഹായകമായി. യുവാവ് ആശുപത്രി വിടുന്നതുമായി ബന്ധപെട്ട് വിപുലമായ യാത്രയയപ്പ് നല്‍കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഇന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ മുഖ്യാതിഥിയായിരിക്കും. യുവാവ് ആശുപത്രി വിടുന്നതോടെ എറണാകുളം ജില്ലയെ നിപ വിമുക്തമായി ആരോഗ്യ മന്ത്രി പ്രഖ്യാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here