ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസ് പരിഗണിക്കുന്നത് കോടതി ഇരുപത്തിയാറിലേക്ക് മാറ്റി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസ് പരിഗണിക്കുന്നത് പാല ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇരുപത്തിയാറിലേക്ക് മാറ്റി. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളുടെ പകര്‍പ്പുകള്‍ പൂര്‍ണമായും ലഭിച്ചില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

Read more: ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ കന്യാസ്ത്രീകൾ

ഇന്നും രേഖകള്‍ കൈമാറിയെങ്കിലും പൂര്‍ണമല്ലെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. കേസ് നീട്ടിക്കൊണ്ടു പോകാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ ആരോപിച്ചു. പ്രാഥമിക നടപടികള്‍ക്ക് ശേഷം വിചാരണയ്ക്കായി കേസ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top