‘അർഹൻ വില്ല്യംസണാണ്; എന്റെ വോട്ട് അദ്ദേഹത്തിന്’: ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം തനിക്കു വേണ്ടെന്ന് ബെൻ സ്റ്റോക്സ്

‘ന്യൂസിലൻഡർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ അർഹൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തൻ്റെ വോട്ട് അദ്ദേഹത്തിനാണെന്നും പുരസ്കാരം വില്ല്യംസണു നൽകണമെന്നും സ്റ്റോക്സ് ആവശ്യപ്പെട്ടു.

“എല്ലായ്പ്പോഴും അദ്ദേഹം വിനയവും സഹാനുഭൂതിയും കാണിച്ചു. വളരെ മികച്ച ഒരാളാണ് വില്ല്യംസൺ. അദ്ദേഹം അത് (പുരസ്കാരം) അർഹിക്കുന്നു. എൻ്റെ വോട്ട് വില്ല്യംസണാണ്”- സ്റ്റോക്സ് പറഞ്ഞു.

ന്യൂസിലൻഡിൽ ജനിച്ച ആളുകൾക്കാണ് ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം നൽകാറുള്ളത്. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച സ്റ്റോക്സ് 12ആം വയസ്സിൽ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ടൂർണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കിവീസ് നായകൻ കെയിൻ വില്ല്യംസൺ 82.57 ശരാശരിയിൽ 578 റൺസ് നേടിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More