ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം കേസിനെ ബാധിക്കുമെന്ന് സർക്കാർ

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം കേസിനെ ബാധിക്കുമെന്ന് സർക്കാർ. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും സർക്കാർ പറയുന്നു. വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്.

കേസിലെ ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണ്. അതിനാൽ കേന്ദ്ര ഏജൻസി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേസിൽ സർക്കാരിന്റെ വാദം പൂർത്തിയായി. അതേസമയം കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് ഷുഹൈബിന്റെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കേസിൽ നാളെയും വാദം തുടരും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top