കൊച്ചിയിലെ ലാത്തിച്ചാർജ് ദൗർഭാഗ്യകരം; വലിയ പ്രയാസം ഉണ്ടാക്കിയെന്നും കോടിയേരി

കൊച്ചിയിൽ സിപിഐ നേതാക്കൾക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ് ദൗർഭാഗ്യകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിന്റെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത് വലിയ പ്രയാസം ഉണ്ടാക്കിയെന്നും കോടിയേരി പറഞ്ഞു.

Read Also; എൽദോയുടെ കൈ തല്ലിയൊടിച്ചിട്ടും പ്രതികരിക്കാത്ത കാനത്തിന്റെ നിലപാട് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

വിഷയത്തിൽ മുഖ്യമന്ത്രി ഉടൻ ഇടപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടിയുണ്ടാകും. വിഷയത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top