മാരിയറ്റ് ഹോട്ടലിൽ രണ്ട് പഴത്തിന് വില 442 രൂപ ! വീഡിയോ പങ്കുവെച്ച് നടൻ രാഹുൽ ബോസ്

ഒരു കിലോ റോബസ്റ്റ പഴത്തിന് മുപ്പത് മുതൽ നാൽപ്പത് രൂപവരെയാണ് സാധാരണഗതിയിൽ വില. എന്നാൽ  രണ്ട് റോബസ്റ്റ പഴം ബോളിവുഡ് നടൻ രാഹുൽ ബോസ് വാങ്ങിയത് 442 രൂപയ്ക്കാണ് !

ചത്തീസ്ഗറിൽ ഷൂട്ടിംഗിനായി എത്തിയതാണ് രാഹുൽ ബോസ്. ഫൈവ് സ്റ്റാർ ഹോട്ടലായ ജെ ഡബ്ലിയു മാരിയറ്റിലായിരുന്നു താമസം. ഹോട്ടലിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ രണ്ട് പഴം രാഹുൽ ഓർഡർ ചെയ്തു. ബില്ല് കണ്ട രാഹുൽ ഞെട്ടി. 442 രൂപയായിരുന്നു ബിൽ തുക. ബിൽ കണ്ട് ഞെട്ടിയ രാഹുൽ ഇത്ര വിലകുറഞ്ഞ ഒന്നിന് ഇത്രയധികം വില ഈടാക്കിയതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു.

താൻ താമസിക്കുന്ന മുറിയുടെ മേൻമ പറഞ്ഞ് തുടങ്ങിയ രാഹുൽ ഒടുവിൽ 442 രൂപയുടെ പഴത്തെ കുറിച്ച് പറഞ്ഞ് ‘വെൽ ഡൺ മാരിയറ്റ്’ എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിപ്പിച്ചത്.

ഈ അമിത വിലയ്‌ക്കെതിരെ നിരവധി പേരാണ് ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്. സ്വർണം പൂശിയ പഴമാണോ ഇതെന്നും ഇതിന്റെ ഒരംശം വിലയ്ക്ക് പഴം നൽകാമെന്നുമൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More