നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നും, നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി എസ് ഐ പ്രതി സാബു, നാലാം പ്രതി സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്നലെ എഎസ്‌ഐ ഉൾപ്പെടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. എഎസ്‌ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ മർദിക്കാൻ ഒപ്പമുണ്ടായിരുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.
Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്‌ഐ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ
എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്‌ഐ സാബു നേരത്തേ മൊഴി നൽകിയിരുന്നു. രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിർദേശപ്രകാരമായിരുന്നുവെന്നും സാബു വ്യക്തമാക്കിയിരുന്നു. കേസിൽ സാബു ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.