നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്‌ഐ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

നെടുംങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിൽ എഎസ്‌ഐ ഉൾപ്പടെ മൂന്ന് പേർകൂടി അറസ്റ്റിൽ. എഎസ്‌ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ മർദിക്കാൻ ഒപ്പമുണ്ടായിരുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി. എഎസ്‌ഐ റെജിമോൻ, സിപിഒ നിയാസ്, സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്ഐ സാബു നേരത്തേ മൊഴി നൽകിയിരുന്നു. രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിർദേശപ്രകാരമായിരുന്നുവെന്നും സാബു വ്യക്തമാക്കിയിരുന്നു. കേസിൽ സാബു ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top