അടിസ്ഥാന സൗകര്യങ്ങളില്ലാതെ മത്സ്യത്തൊഴിലാളി തീരസംരക്ഷണസേന

മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച തീരസംരക്ഷണസേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. കാലവര്‍ഷത്തെ തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെറുതെ ഇരിക്കുകയാണ് ഇവര്‍. സേനയെ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളി സംഘടന.

ഓഖിയിലും പ്രളയത്തിലും കേരളം നടുങ്ങിയപ്പോള്‍ കൈത്താങ്ങ് നല്‍കിയ മത്സ്യതൊഴിലാളികളെയും തീരസംരക്ഷണ സേനയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 177 പേര്‍ ഈയിടെയാണ് സേനയുടെ ഭാഗമായത്. എന്നാല്‍ ഒരു ദുരന്തം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ട സേനയുടെ കയ്യില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായെനാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ലൈഫ് ജാക്കറ്റും, ബോട്ടുമില്ലാതയാണ് നിലവില്‍ സേനയുടെ പ്രവര്‍ത്തനം.

അപകട സമയത്ത് അതാത് തീരത്തുള്ള മത്സ്യത്തൊഴിലാളികളെ സേനയുടെ ഭാഗമാകണമെന്നും, നിലവില്‍ കരാറടിസ്ഥാനത്തില്‍ എടുത്തവരെ സ്ഥിരപ്പെടുത്തണമെന്നുമാണ് ആവശ്യം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മ ചൂണ്ടിക്കാട്ടി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ഇതിനോടകം നിവേദനം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top