പാലക്കാട് വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട് കൊല്ലങ്കോട് എക്‌സൈസ് നടത്തിയ വാഹന പരിശോധക്കിടെ നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു.

എറണാകുളം ചിരട്ടപ്പുരയ്ക്കൽ വീട്ടിൽഡാർവിൻ, ആലപ്പുഴ പാതിരപ്പള്ളി ചെട്ടിക്കാട് ദേശം കൊച്ചിക്കാരൻ വീട്ടിൽ നിർമൽ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് ഒട്ടൻചത്രത്ത് നിന്ന് ആഢംബര ബൈക്കിൽ എറണാകുളത്തേക്ക് കടത്തിയ കഞ്ചാവാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

കൊല്ലങ്കോട് ഇരഞ്ഞിമന്ദത്ത് നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കൊല്ലങ്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ എസ് ബാലഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top