ക്രിക്കറ്റ് ജേഴ്സിയിൽ യുവരാജിന്റെ സെക്കൻഡ് ഇന്നിംഗ്സ് ഇന്നു മുതൽ; യുവി ഷോ പ്രതീക്ഷിച്ച് ആരാധകർ

കാനഡയിലെ ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. യുവരാജ് സിംഗ് നായകനായുള്ള ടൊറോന്‍റോ നാഷണല്‍സും ക്രിസ് ഗെയ്‍ല്‍ നയിക്കുന്ന, നിലവിലെ ചാമ്പ്യന്മാരായ വാൻകോവര്‍ നൈറ്റ്സും തമ്മിലാണ് ആദ്യ മത്സരം.

ബ്രണ്ടൻ മക്കല്ലം, കിറോണ്‍ പൊള്ളാര്‍ഡ്, ട്രെൻ്റ് ബോൾട്ട്, മൻപ്രീത് ഗോണി തുടങ്ങിയവരാണ് യു‍വിയുടെ ടീമിലുള്ളത്. ഗെയ്‍ലിന്‍റെ ടീമില്‍ ഷൊയ്ബ് മാലിക്, ആന്ദ്രേ റസല്‍, ടിം സൗത്തി എന്നിവരാണ് പ്രമുഖര്‍. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.

സുനിൽ നരൈൻ, ക്രിസ് ലിൻ, ഡ്വെയിൻ ബ്രാവോ, കെയിൻ വില്ല്യംസൺ, ഫാഫ് ഡുപ്ലെസിസ്, ഡാരൻ സമ്മി, ഷാക്കിബ് അൽ ഹസൻ, ഷാഹിദ് അഫ്രീദി തുടങ്ങിയ താരങ്ങളും ഗ്ലോബൽ ടി-20 കാനഡയിൽ കളിക്കും. ആറു ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top