കാനം രാജേന്ദ്രൻ എൽദോ എബ്രഹാമുമായി കൂടിക്കാഴ്ച്ച നടത്തി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൽദോ എബ്രഹാമുമായി കൂടിക്കാഴ്ച്ച നടത്തി. ആലുവയിൽ സിപിഐ മേഖല റിപ്പോർട്ടിങ് ഉദ്ഘാടനത്തിന് ശേഷമാണ് എൽദോയുമായി കാനം കൂടിക്കാഴ്ച നടത്തിയത്. മാർച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളും സർക്കാർ ഈ വിഷയത്തിൽ കൈകൊണ്ട നടപടികളും മറ്റും ഇരുവരും ചർച്ച ചെയ്തു.

പൊലീസ് ലാത്തിചാർജിനെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ ലാത്തിച്ചാർജും മറ്റും അന്വേഷിക്കാറുള്ളത് ആർഡിഓ മാരാണ്. എന്നാൽ, എംഎൽഎക്ക് മർദനമേറ്റ സംഭവമായതിനാൽ കലക്ടറാണ് അന്വേഷിക്കുന്നതെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും കാനം പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More