Advertisement

‘സത്യപ്രതിജ്ഞ അവിശുദ്ധ ചടങ്ങ്’; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോൺഗ്രസ് ബഹിഷ്‌ക്കരിക്കും

July 26, 2019
Google News 0 minutes Read

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോൺഗ്രസ് ബഹിഷ്‌ക്കരിക്കും. സത്യപ്രതിജ്ഞ അവിശുദ്ധ ചടങ്ങാണെന്നും കോൺഗ്രസുകാർ പങ്കെടുക്കരുതെന്നും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു നിർദേശിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത്.

കർണാടകയിൽ കുമാരസ്വാമി സർക്കാർ രാജിവെച്ച് മൂന്നു ദിവസമായിട്ടും അധികാരത്തിലേറാൻ ബിജെപിക്കായിട്ടില്ല. കോൺഗ്രസ് വിമത എംഎൽഎ മാരിൽ മൂന്നു പേരെ അയോഗ്യരാക്കിയ നടപടി ബിജെപിക്ക് തിരിച്ചടിയായി. മറ്റ് വിമതർ അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന് സ്ഥിരത കുറവാകുമെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്ര നേതൃത്വം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here