Advertisement

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാലുവയസ്സ്

July 27, 2019
Google News 1 minute Read

സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ധുല്‍ കലാം ഓര്‍മ്മയായിട്ട് നാല് വര്‍ഷം. ഇന്ത്യന്‍ മിസൈല്‍ ശാസത്രത്തിന്റെ മുന്നില്‍ നടന്നപ്പോഴും രാജ്യത്തിന്റെ പ്രഥമ പൗരന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ വഹിച്ചപ്പോഴും, എഴുത്തിനും വായനക്കും അബ്ദുള്‍ കലാം ഏറെ സമയം ചെലവഴിച്ചിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ അഗ്‌നിച്ചിറകുകള്‍ എന്ന ആത്മകഥ 13 ലധികം ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്തത്.

ഇപ്പോഴും ബെസ്റ്റ് സെല്ലറായി തുടരുന്ന അഗ്‌നിച്ചിറകുകള്‍ എന്ന പുസ്തകം ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ ഭാഷകളിലേക്ക് വരെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലാളിത്യമാര്‍ന്നതാണ് അബ്ധുള്‍കലാമിന്റെ ഭാഷ. രാമേശ്വരത്തെ ഒരു മുക്കുവ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ മിസൈല്‍ ശാസ്ത്രത്തിന്റെ പിതാവെന്ന വിശേഷണത്തിലേക്കുള്ള അബുല്‍ പക്കീര്‍ ജൈനുലബ്ധീന്‍ അബ്ധുള്‍ കലാമിന്റെ ദൂരം അഗ്‌നിച്ചിറകുകളില്‍ നിന്ന് അളന്നെടുക്കാം.

ignited minds അഥവാ ജ്വലിക്കുന്ന മനസ്സുകള്‍ എന്ന പുസ്തകം 2002 ലാണ് പുറത്തിറങ്ങിയത്. ജീവിതത്തിലെ പ്രധാന ഘട്ടങ്ങളില്‍ എ പി ജെയ്ക്ക് വെളിച്ചം പകര്‍ന്ന വിളക്കുമാടങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.

അനുഭവങ്ങളും ചിന്തകളും ഇടകലര്‍ന്ന രചനയാണ് ‘Indomitable spirit’എന്ന അജയ്യമായ ആത്മചൈതന്യം. 2020 ല്‍ ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയെ എങ്ങനെ എത്തിക്കാമെന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്ത്യ 2020 എന്ന പുസ്തകം. താന്‍ രചിച്ച ഇരുപതോളം പുസ്‌കങ്ങളിലൂടെയും എണ്ണമറ്റ പ്രസംഗങ്ങളിലൂടെയും എ പി ജെ അബ്ധുള്‍ കലാമിന്റെ ചിന്തകളും വാക്കുകളും സ്വപ്നങ്ങളും ഇപ്പോഴും അനശ്വരമായി നമുക്കൊപ്പമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here