ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സിസ്റ്റർ അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സിസ്റ്റർ അനുപമ. പൊലീസിന് നൽകിയ ഡിവിഡിയും കോടതിക്ക് നൽകിയതും തമ്മിൽ വ്യത്യാസം വരാൻ കാരണമിതാണെന്നും അനുപമ കോട്ടയത്ത് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇക്കാര്യത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ട്. യഥാർത്ഥ തെളിവുകൾ പൊലീസിന് നൽകിയില്ലെങ്കിൽ ഫോറൻസിക് ലാബിനെതിരെ പരാതി നൽകുമെന്നും അനുപമ പറഞ്ഞു.

കേസിന്റെ വിചാരണ നടക്കാതിരിക്കാൻ ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്. പ്രോസിക്യൂട്ടർ അവധിയാണെന്ന് പറയുന്നതിൽ കാര്യമില്ല. ബിഷപ്പ് ഫ്രാങ്കോയുടെ പല തരത്തിലുള്ള സന്ദേശങ്ങൾ കോടതിയിൽ വരുന്നത് കാണാം. തങ്ങൾക്കെതിരെ ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് വരുന്നതെന്നും അനുപമ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top