കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാറാണ് ഒളിവിലുള്ളത്.

എഐവൈഎഫ് മണ്ഡലം കമ്മറ്റി അംഗം ഷിജു എഐവൈഎഫ് ജില്ല കമ്മറ്റി അംഗം ജയേഷ് എന്നിവരെയാണ് സിപിഐ ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

നേരത്തെ ഇവർ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിരുന്നു. കാനം രാജേന്ദ്രനെ പുറത്താക്കു സിപിഐയെ രക്ഷിക്കു എന്ന് കാട്ടി ഇന്നലെയാണ് ആലപ്പുഴയിൽ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top