ബ്ലൂപ്പറുകളും ലൊക്കേഷൻ കാഴ്ചകളും; ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ മേക്കിംഗ് വീഡിയോ

ലോകത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയാണ് അവഞ്ചേഴ്സ് സീരീസിലെ അവസാന ചിത്രമായ ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’. അവതാറിൻ്റെ ബോക്സോഫീസ് റെക്കോർഡ് തകർത്ത എൻഡ് ഗെയിം ഇതിനോടൊപ്പം മറ്റ് ചില റെക്കോർഡുകൾ കൂടി സ്ഥാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

ചിത്രീകരണ വേളയിലെ രസകരമായ വിശേഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരണത്തിനിടെ സംഭവിച്ച അബദ്ധങ്ങളും താരങ്ങളുമായുള്ള ചെറു സംഭാഷണങ്ങളും മേക്കിംഗുമൊക്കെയാണ് 11 മിനിട്ടുകളോളം നീളുന്ന ഈ വീഡിയോയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top