കേബിൾ കാർ അപകടത്തിൽ ഇന്ത്യയുടെ രണ്ട് അണ്ടർ 19 ഫുട്ബോൾ താരങ്ങൾക്ക് പരിക്ക്

പരിശീലന മത്സരങ്ങളുടെ ഭാഗമായി തുർക്കിയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിലെ രണ്ട് താരങ്ങൾക്ക് കേബിൾ കാർ അപകടത്തിൽ പരിക്ക്. ബെംഗളൂരു എഫ്.സി അക്കാദമി താരമായ മനീഷ്, ഇന്ത്യൻ ആരോസ് താരമായ രോഹിത് ധനു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഒമാനെതിരെ കളിച്ച മത്സരത്തിൽ ഗോൾ നേടിയ താരമാണ് രോഹിത് ധനു.

കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലന മത്സരത്തിൽ താരങ്ങൾ കളിച്ചിരുന്നില്ല. തുടർന്ന് അവധി സമയം ചിലവഴിക്കാൻ വേണ്ടി പുറത്തുപോയ സമയത്താണ് സംഭവം. ഇവർ കയറിയ കേബിൾ കാർ പ്രവർത്തനം നിലക്കുകയും തുടർന്ന് അതിൽ നിന്ന് ഇവർ പുറത്തേക്ക് ചാടിയതുമാണ് അപകടത്തിന് കാരണം എന്ന് പരിക്കേറ്റ മനീഷിന്റെ പിതാവ് പറഞ്ഞു.

മനീഷിനു വാരിയെല്ലിനും കാലിനും പൊട്ടലേറ്റപ്പോൾ ധനുവിന് കാൽ മുട്ടിനാണ് പരിക്ക്. നാളെ രണ്ടു താരങ്ങളും ഇന്ത്യയിലേക്ക് തിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top