Advertisement

എഴുത്തുകാരൻ പി എൻ ദാസ് അന്തരിച്ചു

July 28, 2019
Google News 1 minute Read

എഴുത്തുകാരനും അധ്യാപകനുമായ പി എൻ ദാസ് (72) അന്തരിച്ചു. തലച്ചോറിലെ അണുബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു,

2014 ലെ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ ആർ നമ്പൂതിരി എൻഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം .ബോധിവൃക്ഷത്തിന്റെ ഇലകൾ, കരുണയിലേക്കുളള തീർഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തിൽ നിന്ന്, വേരുകളും ചിറകുകളും തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്.

പട്ടാമ്പി സംസ്‌കൃത കോളേജിലായിരുന്നു ഉപരിപഠനം. കോളേജിൽ പഠിച്ചിരുന്നപ്പോൾ തന്നെ കൈയെഴുത്തു മാസികകളിലും ലിറ്റിൽ മാസികകളിലും എഴുതിയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ‘ദീപാങ്കുരൻ’ എന്ന പേരിലാണ് എഡിറ്റോറിയലുകൾ എഴുതിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here