വിന്റേജ് യുവി; ഗോണി വെടിക്കെട്ട്; ടൊറന്റോ നാഷണൽസിന് അവിസ്മരണീയ ജയം

കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ യുവിയുടെ ടൊറൻ്റോ നാഷണൽസിന് തകർപ്പൻ ജയം. തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യന്‍ താരങ്ങളുടെ കരുത്തിലാണ് ടൊറാന്റോ നാഷണല്‍സ് തകര്‍പ്പന്‍ ജയം കുറിച്ചത്. എഡ്‌മൊന്റണ്‍ റോയല്‍സിനെ രണ്ടുവിക്കറ്റിനാണ് അവര്‍ വീഴ്ത്തിയത്. യുവരാജ്, ഹെൻറിച്ച് ക്ലാസൻ, മൻപ്രീത് ഗോണി തുടങ്ങിയവർ ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
മൂന്നു കൂറ്റന്‍ സിക്‌സറുകളടക്കം 21 പന്തില്‍ 35 റണ്‍സെടുത്ത യുവി പഴയ കാലത്തെ ഓർമപ്പെടുത്തി. യുവിയും ക്ലാസനും പുറത്തായതോടെ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഒരുഘട്ടത്തില്‍ എത്തില്ലെന്ന് തോന്നിച്ചെങ്കിലും 12 പന്തില്‍ 33 റണ്‍സെടുത്ത ഗോണിയുടെ പോരാട്ടം അവരെ തുണക്കുകയായിരുന്നു. 18ആം ഓവറിലാണ് അവർ വിജയിച്ചത്.
ആദ്യ മത്സരത്തില്‍ യുവിയുടെ ടീം തോറ്റിരുന്നു. അന്ന് 27 പന്തില്‍ വെറും 14 റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം. വരും മത്സരങ്ങളില്‍ തന്നില്‍ നിന്ന് കൂടുതല്‍ തകര്‍പ്പന്‍ പ്രകടനം കാണാമെന്ന സൂചനകളാണ് യുവി നല്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here