കേരള ഗവർണറുടെ രാജ്ഭവനിലെ സുഖവാസം അവസാനിപ്പിക്കുമെന്ന് എ.ബി.വി.പി

കേരള ഗവർണറുടെ രാജ്ഭവനിലെ സുഖവാസം അവസാനിപ്പിക്കുമെന്ന് എ.ബി.വി.പി. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളിൽ ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവമാണ് ഗവർണർക്ക്. ഇപ്പോഴത്തെ സുഖം അധികകാലം ഉണ്ടാകില്ല. ഗവർണറുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എബിവിപി സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവൻ പറഞ്ഞു.

തിരുവനന്തപുരത്ത് കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗവർണർക്കെതിരെ എബിവിപി സംസ്ഥാന പ്രസിഡന്റ് രൂക്ഷവിമർശനമുന്നയിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ചാൻസിലർ കൂടിയായ ഗവർണർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് എബിവിപി നേരത്തെ ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top