ഉന്നാവോ അപകടം; സിബിഐ അന്വേഷണത്തിന് ശുപാർശ

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെപ്പറ്റി സിബിഐ അന്വേഷിച്ചേക്കും. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി ലഖ്‌നൗ എഡിജിപി അറിയിച്ചു. എംഎൽഎക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും കുടുംബവും ദുരൂഹസാഹചര്യത്തിൽ അപകടത്തിൽപ്പെട്ടത് ഏറെ വിവാദമായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ശുപാർശ ചെയ്തിരിക്കുന്നത്.

Read Also; ‘ബിജെപി ഭരിക്കുമ്പോൾ പെൺകുട്ടിക്ക് നീതി ലഭിക്കില്ല’; ഉന്നാവോ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രിയങ്ക ഗാന്ധി

റായ്ബറേലിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകടസമയം കൂടെയില്ലാതിരുന്നതും സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. 2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top